---
title: "പണം ആവശ്യപ്പെട്ടതിന് തെളിവുണ്ടെങ്കിൽ ഹാജരാക്കിയാൽ മുഴുവൻ സ്വത്തുക്കളും എഴുതി നൽകാം ; പാനൂരിലെ ഒമാസ് റെസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി സ്കൂൾ മാനേജർ പ്രദീപ് ശ്രീലകം"
english_title: "If there is evidence of money being demanded, all assets can be written off; School manager Pradeep Srilakam prepares to take legal action against the owner of Omas Restaurant in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342217/If there is evidence of money being demanded, all assets can be written off; School manager Pradeep Srilakam prepares to take legal action against the owner of Omas Restaurant in Panoor "
published_at: "2026-02-16T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992af17c5824_1001110176.jpg"
keywords: []
---

# പണം ആവശ്യപ്പെട്ടതിന് തെളിവുണ്ടെങ്കിൽ ഹാജരാക്കിയാൽ മുഴുവൻ സ്വത്തുക്കളും എഴുതി നൽകാം ; പാനൂരിലെ ഒമാസ് റെസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി സ്കൂൾ മാനേജർ പ്രദീപ് ശ്രീലകം

> **Lead Summary:** ഒമാസ് റെസ്റ്റോറന്റ് ഉടമ തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും, അത് തീർത്തും കെട്ടിച്ചമച്ച കാര്യങ്ങൾ ഉന്നയിച്ചാണെന്നും സ്കൂൾ മാനേജർ പ്രദീപ് ശ്രീലകം.

## Article Content

ഒമാസ് റെസ്റ്റോറന്റ് ഉടമ തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും, അത് തീർത്തും കെട്ടിച്ചമച്ച കാര്യങ്ങൾ ഉന്നയിച്ചാണെന്നും സ്കൂൾ മാനേജർ പ്രദീപ് ശ്രീലകം.

താൻ പണം ആവശ്യപ്പെട്ട് സമീപിച്ചു എന്ന ഉടമയുടെ ആരോപണം പ്രദീപ് തള്ളി. തനിക്ക് ആരോടും പണം ചോദിക്കേണ്ട സാഹചര്യം ഇന്നുവരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

താൻ പണം ചോദിച്ചു എന്നതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് ഹാജരാക്കാൻ അദ്ദേഹം ഉടമയെ വെല്ലുവിളിച്ചു. തെളിവ് ഹാജരാക്കിയാൽ തന്റെ സ്ഥാപനവും സ്വത്തുക്കളും ഉടമയ്ക്ക് എഴുതിക്കൊടുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് നടക്കുന്ന ജനകീയ സമരത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്നും, സമരത്തിന് നേതൃത്വം നൽകുന്നത് താനാണെങ്കിലും എല്ലാവിധ മത - രാഷ്ട്രീയക്കാരുടെ പിന്തുണ സമരത്തിനുണ്ടെന്നും പ്രദീപ് അറിയിച്ചു.

തന്നെ അപമാനിച്ചതിനെതിരെ ഒമാസ് ഉടമക്കെതിരെ അഭിഭാഷകർ മുഖേന ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342217/If there is evidence of money being demanded, all assets can be written off; School manager Pradeep Srilakam prepares to take legal action against the owner of Omas Restaurant in Panoor )